Latest NewsNewsIndia

രാജ്യത്തെ ജനത്തിരക്കുള്ള പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ ഐഎസ് നിർദ്ദേശിച്ചിരുന്നതായി അബു യൂസഫ്

ന്യൂഡൽഹി : രാജ്യത്തെ പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ ഐഎസ് നിർദ്ദേശിച്ചെന്ന് അബു യൂസഫ്. വെള്ളി രാത്രി 11.30 ന് ഡൽഹിയിലെ ധൗല കുവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അബു യൂസഫ് എന്ന ഭീകരനെ കീഴ്പ്പെടുത്തിയത്. അബുവിന് സ്ഫോടകവസ്തുക്കളെത്തിച്ച മൂന്ന് പേർ കസ്റ്റഡിയിലാണ്.

ഉത്തർപ്രദേശ് സ്വദേശിയായ അബു യൂസഫിന്റെ കയ്യിൽ പ്രഷർ കുക്കറിൽ സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജനത്തിരക്കുള്ള മേഖലയിൽ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വർഷം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് 15ന് ആക്രമണം നടത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ലെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.

അതേസമയം മകൻ ചെയ്തത് തെറ്റാണെന്നും അബുവിന്റെ പ്രവർത്തികളിൽ ഖേദമുണ്ടെന്നും അറസ്റ്റിലായ ഭീകരന്റെ അച്ഛൻ കഫീൽ ഖാൻ പ്രതികരിച്ചു. ഐഎസ് ബന്ധം അറിഞ്ഞപ്പോൾ പിന്മാറാൻ അബു യൂസഫിനോട് ആവശ്യപ്പെട്ടിരുന്നു എന്നും അച്ഛൻ വെളിപ്പെടുത്തി. എന്നാൽ കുടുംബവുമായി ഇയാൾ രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ അബു യൂസഫ് വെളിപ്പെടുത്തി. അഫ്ഗാനിലോ, സിറിയയിലോ കുടുംബവുമായി എത്തി ഐഎസിൽ ചേരാൻ ഉദ്ദേശിച്ചിരുന്നുവെന്നാണ് അബു യൂസഫിന്റെ വെളിപ്പെടുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button