KeralaLatest NewsNews

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നരക്കിലോ സ്വർണം തട്ടിയെടുത്തെന്ന പരാതി വ്യാജം: ജ്വല്ലറി തുരന്നത് ആരാണെന്ന് സംശയം

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണം തട്ടിയെടുത്തെന്ന പരാതി വ്യാജമെന്ന് റിപ്പോർട്ട്. ഇത്രയും സ്വർണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജ്വല്ലറി തുരന്നിട്ടുണ്ടെന്നും എന്നാൽ സ്വർണം പോയെന്ന വാദം തെറ്റാണെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. ഇനി ജ്വല്ലറി തുരന്നത് ആരാണെന്നാണ് സംശയം. ജ്വല്ലറി ഉടമയ്ക്കു സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ജ്വല്ലറി തുറന്നത് പുറമെ നിന്നുള്ള കള്ളൻ ആണോ അതോ ഉടമ തന്നെ സൃഷ്ടിച്ച നാടകമാണോ എന്നാണ് ഉയരുന്ന സംശയം.

Read also: പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ജ്വല്ലറിയുടെ ഭിത്തി തുരന്നതിലും സംശയങ്ങളുണ്ട്. ദ്വാരത്തിലൂടെ കടന്നാൽ ആ കടക്കുന്ന ആളുടെ ചർമം ഉരഞ്ഞ് അതിന്റെ അംശം ഭിത്തിയിൽ പറ്റാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിലൊന്നും കണ്ടെത്തിയിട്ടില്ല. ജ്വല്ലറിയ്ക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. സാധാരണ തറയിൽ മാത്രമാണ് മുളകുപൊടി വിതറാറുള്ളത്. ഇതു മേശപ്പുറത്തു വരെ മുളകുപൊടി വിതറിയിരുന്നു. ഇതും സംശയങ്ങൾക്കിട നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button