Latest NewsIndia

രാജ്യത്തിന് അഭിമാനമായി പതിനഞ്ചുകാരൻ, ചൈനയെ തോൽപ്പിച്ച് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയെ വിജയിലെത്തിച്ചു

ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളാൻ പതിനഞ്ചുകാരനായ ആർപ്രാഗ്നാനന്ദയാണ് കരുത്തേകിയത് .

ചെന്നൈ : എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തി . എഫ്ഐഡിഇ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളാൻ പതിനഞ്ചുകാരനായ ആർപ്രാഗ്നാനന്ദയാണ് കരുത്തേകിയത് .

കഴിഞ്ഞ വർഷം ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ആർ പ്രാഗ്നാനന്ദ അണ്ടർ 18 ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ബുദ്ധിശക്തിയിലും ചൈനയെ വെല്ലാൻ കെൽപ്പുള്ളതാണ് ഇന്ത്യയെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം .പൂള്‍ എയില്‍ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11 പോയിന്‍റും ഇറാന് 9 പോയിന്‍റുമാണ് നേടാനായത്.

കോണ്‍ഗ്രസ് യോഗം വീണ്ടും പ്രഹസനമായി, അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ തുടരും

ജോര്‍ജ്ജിയയുടെ ലെവാന്‍ പാന്‍റുലൈയ്യയോട് അഞ്ച് തവണ ലോക ചാംപ്യനായ വിശ്വനാഥന്‍ ആനന്ദിന് സമനില നേടാനാണ് സാധിച്ചത്.എന്നാല്‍ പി ഹരികൃഷ്ണയുടേയും പതിനഞ്ചുകാരനായ ആര്‍ പ്രാഗ്നാനന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെ നേട്ടം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി. ഒൻപതാമത്തെയും അവസാനത്തെയും പ്രാഥമിക റൗണ്ടിൽ ചൈന ടീമിനെ 4-2 ന് പരാജയപ്പെടുത്താൻ പ്രാഗ്നാനന്ദയും ദിവ്യ ദേശ്മുഖും സഹായിച്ചു.

 

 

 

shortlink

Post Your Comments


Back to top button