Latest NewsIndia

കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ രാ​ഹു​ല്‍ നേ​രി​ട്ടു വി​ളി​ച്ചു; എ​ണ്ണി​യെ​ണ്ണി മ​റു​പ​ടി പ​റ​ഞ്ഞ ട്വീ​റ്റ് പി​ന്‍​വ​ലി​ച്ച്‌ ക​പി​ല്‍ സി​ബ​ല്‍

അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു രാ​ഹു​ല്‍ അ​റി​യി​ച്ച​തി​നാ​ല്‍ ട്വീ​റ്റ് പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നാ​ണു ക​പി​ല്‍ സി​ബ​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ബിജെപിയെ സഹായിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ കപില്‍ സിബലിനെ അറിയിച്ചു. ഇതിനു പിന്നാലെ രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ട്വീ​റ്റ് പി​ന്‍​വ​ലി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു രാ​ഹു​ല്‍ അ​റി​യി​ച്ച​തി​നാ​ല്‍ ട്വീ​റ്റ് പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നാ​ണു ക​പി​ല്‍ സി​ബ​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു നേ​താ​ക്ക​ള്‍ ക​ത്തെ​ഴു​തി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ത്ത​യ​ച്ച​വ​ര്‍ ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​ന​മെ​ന്നാ​ണു മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ക​പി​ല്‍ സി​ബ​ല്‍ രാ​ഹു​ലി​നെ​തി​രെ ട്വീ​റ്റ് ചെ​യ്ത​ത്. ത​ങ്ങ​ള്‍ ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി പ​റ​യു​ന്നു.

രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധി​ച്ചു. മി​സോ​റാ​മി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്നു. ക​ഴി​ഞ്ഞ മു​പ്പ​തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു വി​ഷ​യ​ത്തി​ല്‍ പോ​ലും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​പി​ല്‍ സി​ബ​ലി​ന്‍റെ ട്വീ​റ്റ്.പ്രവര്‍ത്തക സമിതിയിലെ പൊട്ടിത്തെറിയിലുണ്ടായ മുറിവ് ഉണക്കാനാണ് രാഹുലിന്റെ ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത്.

‘അള്ളാഹുവിനെ ഓര്‍ത്ത് ജലീലേ നുണ പറയരുത്, ഖു​റാ​ന്‍ എ​ന്ന പേ​രി​ല്‍ കൊ​ണ്ടു​വ​ന്ന​ത് മു​ഴു​വ​ന്‍ സ്വ​ര്‍​ണം’; കടുത്ത ആരോപണവുമായി പി.​സി. ജോ​ര്‍​ജ്

കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്താണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണമായത്. കത്തിനെതിരെ രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കത്തെഴിതിയവര്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചിരുന്നത്. എ.കെ ആന്റണി സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button