Latest NewsNewsIndia

എന്നിട്ടും ഞങ്ങള്‍ ബിജെപിയുമായി സഖ്യത്തില്‍ ; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

ദില്ലി: ഭിന്നാഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിക്കെതിരെ ബിജെപിയുമായി കൂട്ടുകൂടുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍.

രാഹുല്‍ ഗാന്ധി പറയുന്നത്, ഞങ്ങള്‍ക്ക് ബിജെപിയുമായി ഞങ്ങള്‍ ബിജെപിയുമായി സഖ്യത്തിലാണെന്നാണ്്. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 കൊല്ലത്തില്‍ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്കിയിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു, എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് പറയുന്നത്. കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി. ബിജെപിയുമായി സഖ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ രാജിവെക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പാര്‍ട്ടി പ്രതിഷേധമായി സോണിയ ഗാന്ധിക്ക് കത്തയച്ചവരില്‍ ഒരാളാണ് ഗുലാം നബി.

രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഒരു സമയത്ത് കത്തെഴുതിയവര്‍ ബിജെപിയെ സഹായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിനെ തുടര്‍ന്നാണ് സിഡബ്ല്യുസിയില്‍ ഗുലാം നബിയുടെ പരാമര്‍ശം. 2014 ലും 2019 ലും ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് സത്യസന്ധമായി ആത്മപരിശോധന നടത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ച് സോണിയാ ഗാന്ധി, ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാല്‍ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികള്‍ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button