Latest NewsNewsIndiaBusiness

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി

ന്യൂഡൽഹി: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ടിന്റെ പ്രചാരം ഓരോവര്‍ഷവും കുറഞ്ഞുവരികയാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

Read also: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം: കെ.സുരേന്ദ്രന്‍

2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ അതിന് അനുപാതികമായി വിപണിയില്‍ കൂടിയിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നോട്ടുകളുടെ പ്രചാരത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലാണ് ഇതിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button