Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാതെ ചൈന : ചൈനയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയ്‌ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം : വിവരങ്ങള്‍ പുറത്തുവിട്ട് സൈനിക മേധാവി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാതെ ചൈന, ചൈനയ്ക്കെതിരെ ശക്തമായ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം . വിവരങ്ങള്‍ പുറത്തുവിട്ട് സൈനിക മേധാവി
അതിര്‍ത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാര്‍ഗം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നില്‍ തന്നെയുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണ രേഖയിലെ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചൈനയ്ക്ക് എതിരെ സൈനിക നീക്കം നടത്തുമെന്ന സൂചനയും റാവത്ത് നല്‍കി. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

read also : ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാനെ സഹായിച്ച് ചൈന : യുദ്ധക്കപ്പല്‍ ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക്

രണ്ട് സൈന്യങ്ങളുടെയും മേധാവികള്‍ തമ്മിലുള്ള കമാണ്ടര്‍ തല ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനിക മാര്‍ഗം പരിഗണിക്കുവെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ സംഭവിക്കുന്നത് അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ്. കൃത്യമായി അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച തന്നെയാണ് നല്ലത്. ചര്‍ച്ചകളിലുടെ പിന്‍മാറ്റം തീരുമാനിക്കല്‍ തന്നെയാണ് ഉചിതവും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button