KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട : രണ്ടു പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സ്പൈസ് ജെറ്റ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി.ഷാരിഖ് ബാഗേജിൽ കൊണ്ടുവന്ന എമർജൻസി വിളക്കിനുള്ളിൽനിന്ന് 81 ലക്ഷം രൂപയുടെ 1.699 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.

ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഇസ്മായിൽ കൊണ്ടുവന്ന ഹാൻഡ് ബാഗേജിൽനിന്ന് നിന്ന് 7 ലക്ഷം രൂപയുടെ 146 ഗ്രാം സ്വർണാഭരണങ്ങളും ചെക്ക് ഇൻ ബാഗേജിൽനിന്ന് 38,000 രൂപയുടെ സിഗരറ്റും കസ്റ്റംസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments


Back to top button