Latest NewsNewsIndia

പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ :

 

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേ നടത്തിയ ആക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഇന്നു ജമ്മു കശ്മീര്‍ കോടതിയില്‍ ഹാജരാക്കിയ 13500 പേജുള്ള കുറ്റപത്രത്തിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള തെളിവുകളിലാണ് ഈ ചിത്രങ്ങളും ഉള്ളത്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഹറുമാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്.

read also : സെക്രട്ടേറിയറ്റിലെ തീപിടിത്തം; സ്വര്‍ണക്കടത്ത് തെളിവുകള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം

2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തപോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്ഫോടനത്തില്‍ തകര്‍ന്നു.76-ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ജെയ്ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട് ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button