Latest NewsNews

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന ഇനി സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം

 

റിയാദ് : സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന നിര്‍ണയിക്കാനുള്ള അധികാരം സ്‌കൂളുകളില്‍ തന്നെ നിജപ്പെടുത്തി. സൗദിയിലാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യഭ്യാസ മന്ത്രാലയമാണ് ഫീസ് നിര്‍ണയിക്കുന്നതിനുള്ള അധികാരം സ്‌കൂളുകള്‍ക്ക് നല്‍കി ഉത്തരവിറക്കിയത്. ഇതോടെ രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂളുകളെ ഒഴിവാക്കി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ മാറ്റിചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചു. രാജ്യത്തെ വിദ്യഭ്യാസ മേഖയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. രാജ്യത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടുരുന്നത്.

Read also : ആ ട്വീറ്റുകള്‍ ഉത്തമബോധ്യത്തോടെ ചെയ്തത്… താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്‍

മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിര്‍ണയം അതാത് സ്‌കൂളുകളില്‍ പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന ഭയത്താലാണ് രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂളുകളെ കയ്യൊഴിയുന്ന പ്രവണത വര്‍ധിച്ചത്. പുതുതായി സ്‌കൂളുകളില്‍ അഡ്മിഷന് എടുക്കുന്നവരില്‍ കൂടുതല്‍ പേരും സര്‍ക്കാര്‍ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ഒപ്പം സ്വകാര്യ സ്‌കൂളുകളില്‍ പഠിച്ചു വന്നിരുന്ന വിദ്യാര്‍ഥികളെ പിന്‍വലിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റി ചേര്‍ക്കുന്ന പ്രവണതയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button