KeralaLatest NewsNews

ഒ രാജഗോപാല്‍ ജി യുടെ ശബ്ദത്തെ ഇരുമുന്നണികളും ഭയപ്പെടുന്നു എന്നതിന് തെളിവാണ് വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കാതിരുന്നത് ; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്‌ക്കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തില്‍ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാലിന് സംസാരിക്കാന്‍ അനുവാദിക്കാതിരുന്നതിനെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്ത്. വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് ഒ രാജഗോപാല്‍ ജി യുടെ ശബ്ദത്തെ ഇരുമുന്നണികളും ഭയപ്പെടുന്നു എന്നതിന് തെളിവാണെന്ന് അവര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അതിലെ അവസാനത്തെ മനുഷ്യരുടെയും ശബ്ദത്തിന് ചെവി കൊടുക്കുന്നതിലാണെന്നും നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും, കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ വികസനത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള ഒ രാജഗോപാല്‍ ജി യുടെ ശബ്ദത്തെ ഇരുമുന്നണികളും ഭയപ്പെടുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തെ വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. ഈ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും, അപലപനീയവുമാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അതിലെ അവസാനത്തെ മനുഷ്യരുടെയും ശബ്ദത്തിന് ചെവി കൊടുക്കുന്നതിലാണ്. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും, കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ വികസനത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള ഒ രാജഗോപാല്‍ ജി യുടെ ശബ്ദത്തെ ഇരുമുന്നണികളും ഭയപ്പെടുന്നു എന്നതിന് തെളിവാണ് ആരാധ്യനായ ബിജെപിയുടെ എം എല്‍ എ, ശ്രീ ഒ രാജഗോപാലിനെ വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും, അപലപനീയവുമാണ്.കേരളത്തിനുള്ളിലല്ല ഭാരതം, ഭാരതത്തിനുള്ളിലാണ് കേരളം എന്ന് ഞാന്‍ പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button