KeralaLatest NewsNews

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവ്

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. വെള്ളൂര്‍ സ്വദേശിയായ പിതാവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതി അരലക്ഷം രൂപ പിഴ വിധിക്കണമെന്നും കോടതി വിധിച്ചു. കൂടാതെ ഇരയായ പെണ്‍കുട്ടിക്ക് വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018ലെ പ്രളയസമയത്താണ് ഇയാള്‍ അമ്മ നേരത്തെ മരിച്ച 15കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വെച്ചായിരുന്നു പീഡനം. അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. വീട് തകര്‍ന്നതോടെ ഇവര്‍ സുഹൃത്ത് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അടുത്തുള്ള ബംഗാളിയാണ് ഗര്‍ത്തിന് ഉത്തരവാദിയെന്ന് പറയാന്‍ പെണ്‍കുട്ടിയെ പിതാവ് പ്രേരിപ്പിച്ചിരുന്നു. അതനുസരിച്ച് അനില്‍ എന്ന ഇതരസംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊച്ചിയിലെ നിര്‍ഭയ കേന്ദ്രത്തിലെത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പിതാവ് തന്നെയാണ് പീഡിപ്പിച്ചതെന്ന് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button