Latest NewsNewsIndia

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത ശേഷം വിവാഹം ; ശേഷം മൊഴിചൊല്ലി ഉപേക്ഷിച്ച യുവാവിനെതിരെ കേസ്

ലക്‌നൗ : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി ബലാൽസംഗം ചെയ്യുകയും പിന്നീട് വിവാഹം ചെയ്ത് ശേഷം മുത്വലാഖ്‌ ചൊല്ലുകയും ചെയ്ത യുവാവിനെതിരെ കേസ്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിൽ മുസാഫര്‍നഗര്‍ സ്വദേശി മോമിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

മോമിന്റെ സഹോദരന്റെ ഭാര്യയുടെ അനിയത്തിയാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം മോമിന്‍ ഭീഷണിപ്പെടുത്തി കല്യാണം കഴിയ്ക്കുകയായിരുന്നു എന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു.

ഈക്കഴിഞ്ഞ ജനുവരിയിലാണ് മോമിന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കുറച്ചു ദിവസം താമസിക്കാന്‍ എത്തിയ മോമിന്‍ വളരെ രഹസ്യമായി പെണ്‍കുട്ടിയെ പല പ്രാവശ്യം ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ മോമിന്‍ കുടുംബാംഗങ്ങളുമായി എത്തി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ മോമിന്‍ പെണ്‍കുട്ടിയെ മൊഴിചൊല്ലി ഉപേക്ഷിച്ചെന്നും പരാതിയില്‍ മാതാവ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3, 4, ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 9,10, 11 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞ് മോമിന്‍ ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button