KeralaLatest NewsNews

ഖുറാന്‍ പാക്കറ്റുകളുമായി വാഹനം പോയത് എടപ്പാളിലേയ്ക്കല്ല, കര്‍ണാടകത്തിലെ ഭട്കലിലേയ്‌ക്കെന്ന് കണ്ടെത്തല്‍ : എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി … മന്ത്രി ജലീലിന്റെ കാര്യത്തില്‍ സര്‍വത്ര ദുരൂഹത

 

കൊച്ചി: ഖുറാന്‍ പാക്കറ്റുകളുമായി വാഹനം പോയത് എടപ്പാളിലേയ്ക്കല്ല, കര്‍ണാടകത്തിലെ ഭട്കലിലേയ്ക്കെന്ന് കണ്ടെത്തല്‍ , എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി . മന്ത്രി ജലീലിന്റെ കാര്യത്തില്‍ സര്‍വത്ര ദുരൂഹത. ഇക്കാര്യവും മന്ത്രിയുടെ വിശദീകരണവും വിലയിരുത്തിയ അന്വേഷണ ഏജന്‍സികള്‍, മന്ത്രി കെ.ടി. ജലീല്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഖുറാന്‍ ഇറക്കുമതി ഇടപാടുമായി ബന്ധമുണ്ടെന്ന് വന്നിട്ടുള്ളതിനാല്‍ എന്‍ഐഎയ്ക്ക് കേസന്വേഷിക്കാം. എന്നാല്‍, ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളില്‍ മുഴുവന്‍ ഖുറാന്‍ ആയിരുന്നോ എന്ന് സംശയം ഉള്ളതിനാല്‍, സിബിഐ അന്വേഷണവും വരാം. കസ്റ്റംസ്, ഇഡി ഏജന്‍സികളുടെ അന്വേഷണത്തിനപ്പുറമാണ് ഈ ഇടപാടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ഖുറാന്‍ കടത്തില്‍ സിബിഐ അന്വേഷണത്തിനും സാധ്യത ഉയരുകയാണ്.

Read Also : എന്നെ വേട്ടയാടുകയാണ്… പിണറായി വിജയന് ഭ്രാന്ത് പിടിച്ചോ ? തനിക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ് ചുമത്തി കേസ് എടുത്തതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

യുഎഇയില്‍നിന്നു വന്ന, മന്ത്രി ജലീല്‍ ഖുറാന്‍ എന്നു പറയുന്ന, പാഴ്‌സല്‍ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്‌സലുമായി വാഹനം കര്‍ണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്ന് അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ലോറി ഡ്രൈവറെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മന്ത്രിയുടെ പ്രസ്താവന, പ്രോട്ടോകോള്‍ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം, പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button