News

കേന്ദ്രത്തെ അനുസരിയ്ക്കണമോ ? സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു

ന്യൂഡല്‍ഹി: കേന്ദ്രത്ത അനുസരിയ്ക്കണമോ ? സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ജെഇഇ-നീറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം.

Read Also : മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും: ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി

പരീക്ഷ നീട്ടിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്‍ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്‍ പങ്കുവെച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും പങ്കെടുത്തു.

സ്ഥിതിഗതികള്‍ ശരിയായ ശേഷമേ പരീക്ഷകള്‍ നടത്താവൂ എന്ന് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. സ്‌കുഴുകള്‍ തുറന്ന യുഎസില്‍ 97,000ത്തോളം കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാല്‍ എന്ത് സംഭവിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദ്യമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും അദേഹം പങ്കെടുത്തില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button