KeralaLatest NewsNews

മറ്റ് കലാപങ്ങളില്‍ നിന്നും തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിന് ഒരു വ്യത്യാസമുണ്ട് ; നെല്‍സണ്‍ ജോസഫ് എഴുതുന്നു

ലോകമനസാക്ഷിയെ നടക്കിയ സംഭവമാണ് ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇതിലെ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുകയും ചെയ്തു. പരോള്‍ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളി ബ്രന്റണ്‍ ടാറന്റിന് കോടതി വിധിച്ചത്. ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണിത്. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ ഇതാ മറ്റ് കലാപങ്ങളില്‍ നിന്നും തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിന് ഉള്ള മാറ്റത്തെ കുറിച്ച് പറയുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.

ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇരയാക്കപ്പെട്ടവരുടെ ചിതറിക്കിടക്കുന്ന ശരീരമോ അല്ലെങ്കില്‍ കൊലവിളിയുമായി നില്‍ക്കുന്ന അക്രമിയുടെ ചിത്രമോ അല്ല മനസിലെത്തുന്നതെന്നും പകരം കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന, അവരിലൊരാളായി നിന്ന അവിടത്തെ നേതാവിന്റെയാണെന്നും നെല്‍സണ്‍ ജോസഫ് പറയുന്നു. ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായ ജസീന്‍ഡയെ കുറിച്ചാണ് നെല്‍സണ്‍ ജോസഫ് പറയുന്നത്. ജസീന്‍ഡയുടെ വാക്കുകളും അദ്ദേഹം കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

മാത്രവുമല്ല മറ്റൊരു സവിശേഷത എന്നത് കൊലയാളിക്ക് അവിടെ വധശിക്ഷയ്ക്ക് വേണ്ടിയുള്ള മുറവിളികളില്ല എന്നതാണ്. അതിന് കാരണം ന്യൂസിലാന്‍ഡില്‍ വധശിക്ഷ നിര്‍ത്തലാക്കിയതാണ്. കൂടാതെ വിധി പറയുന്നതിനു മുന്‍പ് രണ്ട് മൂന്ന് ദിവസത്തോളം അതില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൊലയാളിയോട് പറയാനുള്ളത് പറയാന്‍ അവസരവും നല്‍കിയിരുന്നു. അതിനു ശേഷമാണ് വിധി വന്നത്.

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മറ്റ് കലാപങ്ങളില്‍ നിന്നും തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിന് ഒരു വ്യത്യാസമുണ്ട്.
ഇരയാക്കപ്പെട്ടവരുടെ ചിതറിക്കിടക്കുന്ന ശരീരമോ അല്ലെങ്കില്‍ കൊലവിളിയുമായി നില്‍ക്കുന്ന അക്രമിയുടെ ചിത്രമോ അല്ല അതെക്കുറിച്ച് ഓര്‍ക്കുമ്പൊ മനസിലെത്തുന്നത്.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന, അവരിലൊരാളായി നിന്ന അവിടത്തെ നേതാവിന്റെയാണ്. ആ കൂട്ടക്കൊലയുടെ വിധി പ്രസ്താവം കഴിഞ്ഞു.
വാദത്തിനും പ്രത്യേകതകളുണ്ടായിരുന്നു. അവിടെ വധശിക്ഷയ്ക്ക് വേണ്ടിയുള്ള മുറവിളികളില്ല. കാരണം ന്യൂസിലാന്‍ഡില്‍ വധശിക്ഷ നിര്‍ത്തലാക്കിയതാണ്.
വിധി പറയുന്നതിനു മുന്‍പ് രണ്ട് മൂന്ന് ദിവസത്തോളം അതില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കൊലയാളിയോട് പറയാനുള്ളത് പറയാന്‍ അവസരം നല്‍കിയിരുന്നു. അതിനു ശേഷം വിധി. ആജീവനാന്തം പരോളില്ലാതെ തടവ്.
ആ സംഭവത്തിനു ശേഷം ന്യൂസിലാന്‍ഡില്‍ ആയുധം കയ്യില്‍ വയ്ക്കാനുള്ള നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരുന്നു.
‘ ഇന്നലെ രാത്രി ഞാന്‍ ഇരുന്ന് മാര്‍ച്ച് 15ന് പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയും ചില പ്രസ്താവനകള്‍ വായിച്ചു. ഒരുപക്ഷേ ബാക്കി ന്യൂസിലന്‍ഡുകാര്‍ക്ക് തോന്നിയത് തന്നെയാവും എനിക്കും തോന്നിയത് – ഒരിക്കല്‍ക്കൂടി തകര്‍ക്കപ്പെട്ടതുപോലെ
ഇത്തവണ പക്ഷേ നമ്മള്‍ കേട്ടത് അന്നത്തെ ഭീകരാക്രമണത്തിന്റെ നീണ്ട് നില്‍ക്കുന്ന ആഘാതത്തെക്കുറിച്ചാണ്. ഇനി സംഭവിക്കില്ലാത്ത അച്ഛന്റെ ആലിംഗനം. സുഹൃത്തിന്റെയോ പങ്കാളിയുടെയോ നഷ്ടപ്പെട്ട പിന്തുണ.
അതിനുത്തരവാദിയായ ആളുടെ മുന്നില്‍ നിങ്ങളുടെ വേദന പങ്ക് വയ്ക്കുന്നത് പോയിട്ട് അത്തരമൊരു നഷ്ടത്തിലൂടെ കടന്ന് പോവുന്നതിന്റെ അനുഭവം എന്തായിരിക്കുമെന്ന് എനിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല.
കോടതിമുറിയില്‍ ഉണ്ടായിരുന്നവരോടും ആ ദുഖാനുഭവത്തിലൂടെ കടന്ന് പോയവരോടും, ന്യൂസിലാന്‍ഡിന്റെ കരങ്ങള്‍ നിങ്ങളെ ചുറ്റുന്നത് ഒരിക്കല്‍ക്കൂടി അനുഭവപ്പെട്ടുവെന്നും ഇനി നിങ്ങളുടെ ശിഷ്ടകാലം മുഴുവനും ആ പിന്തുണയും സ്‌നേഹവും അനുഭവിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു ‘
– ജസിന്‍ഡ ആര്‍ഡന്‍, അവരുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എഴുതിയത്..
അക്രമിയുടെ പേര് ഇന്ന് വാര്‍ത്ത വായിച്ചപ്പൊ മാത്രമാണ് കണ്ടത്. അക്രമിയെ അല്ല, ആരെയാണ് ഓര്‍മിക്കേണ്ടതെന്നും ആരുടെ ഒപ്പമാണ് നില്‍ക്കേണ്ടതെന്നും അവര്‍ക്കറിയാം.
സഹാനുഭൂതിയുള്ള ഒരു ജനത.
വസ്ത്രം കൊണ്ട് തിരിച്ചറിയാന്‍ നടക്കുന്നവര്‍ കണ്ട് പഠിക്കട്ടെ.

https://www.facebook.com/Dr.Nelson.Joseph/posts/3701672456523333

shortlink

Related Articles

Post Your Comments

Related Articles


Back to top button