News

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ നിരക്കില്‍ വര്‍ധന

തൃശൂര്‍ : മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ നിരക്കില്‍ നേരിയ വര്‍ധന. ഒരു ഭാഗത്തേക്ക് 5 രൂപയുടെ വര്‍ധനയാണുണ്ടാകുക. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് വര്‍ധനയില്ല. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 125 രൂപ എന്നത് 130 ആയി. ഇരുഭാഗത്തേക്കുള്ള യാത്രാ നിരക്കില്‍ 190 രൂപയായിരുന്നതില്‍ മാറ്റമില്ല.

read also : ഭീകരവാദത്തെ വലിയ മഹത്വമായി കാണുന്ന ഒരേ ഒരു രാജ്യം പാകിസ്ഥാനാണ് : ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍

ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള 255 രൂപാ നിരക്കിലും വ്യാത്യാസമില്ല. എന്നാല്‍ ഒന്നിലേറെ യാത്രയ്ക്ക് 380 രൂപയുണ്ടായിരുന്നത് 385 രൂപയാക്കി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 ഉം, ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 615 രൂപ ,എന്നിവയിലും മാറ്റമില്ല.

പ്രതിമാസ യാത്രാ നിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധന വിവിധ വിഭാഗങ്ങളിലായുണ്ടാകും. ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്ത ജീവിത നിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് പാലിയേക്കരയില്‍ എല്ലാ സെപ്റ്റംബര്‍ ഒന്നിനും ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുമ്പോഴും ടോള്‍ റോഡിനും സേവനത്തിനും നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button