Latest NewsUAENewsGulf

വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ഷാർജ : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഷാര്‍ജയില്‍ അല്‍ ദൈദ്-ഷാര്‍ജ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20ന് ആയിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മറുവശത്തേയ്ക്ക് മറിയുകയും, രണ്ട് പിക്ക് അപ്പ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒരു പിക്ക് അപ്പ് വാഹനത്തിലെ ഡ്രൈവറാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. മറ്റുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button