KeralaLatest NewsNews

അനില്‍ നമ്പ്യാരുടെ പേര് പറഞ്ഞ് ജനം ടിവിയെ പരോക്ഷമായി തകര്‍ക്കാന്‍ സിപിഎം രംഗത്ത് : അനിലിന് ഏറെ അടുപ്പം സിപിഎം നേതാക്കളോട് … മകന്റെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തത് കോടിയേരി ബാലകൃഷ്ണനും കുടുംബവും

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് അനില്‍ നമ്പ്യാരെ വെച്ച് ജനം ടിവിയെ പരോക്ഷമായി തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാരോപണം. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാത്രമാണ് അനില്‍ നമ്പ്യര്‍. റേറ്റിംഗില്‍ വളരെയധികം താഴെയായ സിപിഎമ്മിന്റെ മുഖമുദ്രയായ കൈരളി ചാനലിന് ജനം ടിവി തെല്ലൊന്നുമല്ല വെല്ലുവിളിയായിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ അനില്‍ നമ്പ്യാരെ വെച്ച് ജനത്തിനെതിരെ സിപിഎം ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

read also : ഇനിയൊരു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുലിനെ കൊണ്ട് ശേഷിയില്ലെന്ന് തുറന്നടിച്ചു വിമത നേതാക്കൾ, കോൺഗ്രസ് പിളർപ്പിലേക്കോ?

അനില്‍ നമ്ബ്യാര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ആളാണ്. ബിജെപിയുടെ അംഗത്വ രജിസ്ട്രര്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. രണ്ടാമത്തെ കാര്യം പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യക്തിപരമായും അനിലിന് ബിജെപി നേതാക്കളേക്കാള്‍ കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളോടുമായിരുന്നു. അനിലിന്റെ മകന്റെ ഒന്നാം പിറന്നാളിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ കുടുംബസമേതം പങ്കെടുത്തത് അതിനാലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button