KeralaLatest NewsIndia

മാധ്യമപ്രവർത്തകൻ ശ്യാം ബാബുവിനെ അജ്ഞാത വാഹനമിടിച്ചിട്ട് 1 മാസം, സംഭവത്തിൽ ദുരൂഹത, പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധം

ശ്യാം സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നു പോയ വാഹനത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല.

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്യാം ബാബു കൊരോത്തിനെ പട്ടാപ്പകൽ അജ്ഞാത വാഹനമിടിച്ചിട്ടു പോയ സംഭവത്തിൽ ദുരൂഹത. സംഭവം നടന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും പൊലീസിന് വാഹനം കണ്ടെത്താൻ കഴിയാത്തതിൽ കനത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തിരുവനന്തപുരം നഗരമധ്യത്തിൽ, അട്ടക്കുളങ്ങരയിൽ വച്ച് പട്ടാപ്പകൽ നടന്ന വാഹനാപകടത്തിനെപ്പറ്റി ഇതുവരെ വ്യക്തമായ ഒരന്വേഷണവും നടന്നിട്ടില്ല എന്നാണ് ആരോപണം.

ശ്യാം സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നു പോയ വാഹനത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല. ശ്യാമാണെങ്കിൽ ഒരുമാസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആണ്. ജനം ടിവിയിലെ മികച്ച വാർത്താവതാരകനാണ് ശ്യാം . നേരത്തെ മനോരമ ടിവിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

അതേസമയം മാധ്യമപ്രവർത്തകരെ അപായപ്പെടുത്തുന്നത് ഇതാദ്യമല്ലെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ കേന്ദ്രത്തിന് 2019 ൽ ഐബി നൽകിയ റിപ്പോർട്ടിൽ വാഹനാപകടങ്ങളിലെ തീവ്രവാദ സാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ അപകടമരണം വലിയ വിവാദമായിരുന്നു.

ജനം ടിവിയിലെ തന്നെ മറ്റൊരു മാധ്യമ പ്രവർത്തകൻ എ എൻ അഭിലാഷിന്റെ പോസ്റ്റ് കാണാം:

ഒരു മാസം പിന്നിടുകയാണ്….
ജനം ടിവിയുടെ മികച്ച വാർത്താവതാരകരിൽ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ശ്യാമിനെ അഞ്ജാത വാഹനം ഇടിച്ചിട്ടിട്ട്.
തിരുവനന്തപുരം നഗരമധ്യത്തിൽ, അട്ടക്കുളങ്ങരയിൽ വച്ച് പട്ടാപ്പകൽ നടന്ന വാഹനാപകടത്തിനെപ്പറ്റി ഇതുവരെ വ്യക്തമായ ഒരന്വേഷണവും നടന്നിട്ടില്ല.
ശ്യാം സഞ്ചരിച്ച ബൈക്ക്
ഇടിച്ച് തെറിപ്പിച്ച് കടന്നു പോയ വാഹനത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല.

അല്ലെങ്കിൽ പോലിസ് ശ്രമിക്കുന്നില്ല.
ഗുരുതര പരിക്കുകളോടെ ശ്യാം ഇന്നും ചികിത്സയിൽ തുടരുകയാണ്.
മറ്റൊരു മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസന്വേഷണം പോലിസ് അവസാനിപ്പിക്കുകയും ചെയ്തു.
‘ കനത്ത നിശബ്ദതയാണ് എവിടെയും.!
2019 ൽ പുറത്ത് വന്ന വാർത്ത .:
കേരളത്തിൽ നടന്ന പല വാഹനാപകടങ്ങളിലും ദുരൂഹത
തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം.ഐ.ബി കേന്ദ്രത്തിന് റിപോർട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button