KeralaLatest NewsNews

കേരളത്തില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ : കേരളത്തില്‍ മാത്രം 14,444 കോടി രൂപയുടെ വികസന പദ്ധതികള്‍

കൊച്ചി: കേരളത്തില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍. കേരളത്തില്‍ എണ്ണപ്രകൃതിവാതക മന്ത്രാലയത്തിന്റെ 14,444 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര എണ്ണപ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.

Read Also : ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു

ഗെയിലിന്റെ കൊച്ചി കുറ്റനാട് ബെംഗളൂരു മംഗലാപുരം പ്രോജക്റ്റ് (ചെലവ് 5909 കോടി രൂപ) ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിലെ മോട്ടോര്‍ സ്പിരിറ്റ് ബ്ലോക്ക് പ്രോജക്റ്റ് (ചെലവ് 3289 കോടി) ബിപിസിഎല്ലിന്റെ കൊച്ചിയിലെ പ്രൊപ്പിലൈന്‍ ഡെറിവേറ്റീവ് പെട്രോ കെമിക്കല്‍ പ്രോജക്റ്റ് (ചെലവ് 5246 കോടി) എന്നിവയാണ് കേരളത്തില്‍ പുരോഗമിക്കുന്ന പ്രധാന പദ്ധതികള്‍.
ഇന്ത്യയിലെ എണ്ണ പ്രകൃതി വാതക മേഖല കുതിച്ചു ചാട്ടത്തിന്റെ പാതയിലാണെന്നും ഏപ്രില്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 5.88 ലക്ഷം കോടി രൂപ ചെലവു വരുന്ന 8,363 പദ്ധതികളാണ് നിര്‍മാണത്തിലുള്ളതെന്നും യോഗം വിലയിരുത്തി. 33.8 കോടി തൊഴില്‍ ദിനങ്ങളാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

റിഫൈനറി പ്രോജക്റ്റുകള്‍, ബയോ റിഫൈനറികള്‍, ഇ ആന്‍ഡ് പി പ്രോജക്റ്റുകള്‍, പൈപ്പ് ലൈനുകള്‍, സിജിഡി പ്രോജക്റ്റുകള്‍, വിപണനം, ഡ്രില്ലിങ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button