KeralaLatest NewsNews

അനുവിന്റെ മരണത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത് അത്യന്തം നിന്ദ്യമാണ്, കാലാവധി കുറച്ചതാണ് മരണകാരണമെങ്കില്‍ അതിന് ഉത്തരവാദി യുഡിഎഫ് ആണ്, സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൗര്‍ഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ; എഎ റഹിം

പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടര്‍ന്ന് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദുഖകരമാണെന്നും ഈ മരണത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത് അത്യന്തം നിന്ദ്യമാണെന്നും എഎ റഹിം. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നും കൃത്യ സമയത്തു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതില്ലെന്നോ, അധികൃതരുടെ അനാസ്ഥ സംബന്ധിച്ചോ ഒരു പരാമര്‍ശവും കണ്ടെടുത്ത കത്തില്‍ ഇല്ലെന്നും മരണ കാരണം സംബന്ധിച്ച് അന്വഷണത്തില്‍ യാഥാര്‍ഥ്യം പുറത്തു വരട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൗര്‍ഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ അപക്വവും ബാലിശവുമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞതായി അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച് ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവാണ്.
സിവില്‍ എക്സൈസ് ഓഫീസറിന് ഒരു വര്‍ഷമാണ് കാലാവധി. മുന്‍കാലങ്ങളില്‍ (2014 വരെ) മൂന്ന് വര്‍ഷമായിരുന്നു കാലാവധി. കാലാവധി കുറച്ചതാണ് മരണകാരണമെങ്കില്‍ അതിന് ഉത്തരവാദി യുഡിഎഫ് ആണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് യൂണിഫോം സര്‍വ്വീസുകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായി ചുരുക്കിയത്. ഇതിനെ തുടര്‍ന്ന് 2014 ന് ശേഷം നോട്ടിഫിക്കേഷന്‍ വന്ന എസ് ഐ, സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, ഫയര്‍മാന്‍ തുടങ്ങി മുഴുവന്‍ യൂണിഫോം സര്‍വ്വീസിലേക്കുള്ള റാങ്ക് ലിസ്റ്റുകളും ഒരു വര്‍ഷമായി നിജപ്പെടുത്തുകയായിരുന്നു എന്നും റഹിം പറയുന്നു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ ഡി.വൈ.എഫ്.ഐ.യെ ഉപദേശിക്കുന്നുണ്ടായിരുന്നു. എന്തായാലും അങ്ങയുടെ ഉപദേശം സ്വീകരിക്കാന്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ ആലോചിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും ഭരണകാലത്ത് നടന്ന നിയമനങ്ങളേക്കാള്‍ ഗണ്യമായ വര്‍ദ്ധനവാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിട്ടുള്ളതെന്നും രാജ്യത്ത് സ്ഥിരം നിയമനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലോ മറ്റ് സംസ്ഥാനങ്ങളിലോ നാമമാത്രമായ സ്ഥിരം നിയമനങ്ങള്‍ പോലും വര്‍ഷങ്ങളായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എഎ റഹിമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

തിരുവനന്തപുരം വെള്ളറടയില്‍ അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദുഖകരമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ മരണത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത് അത്യന്തം നിന്ദ്യമാണ്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ല.
കൃത്യ സമയത്തു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതില്ലെന്നോ, അധികൃതരുടെ അനാസ്ഥ സംബന്ധിച്ചോ ഒരു പരാമര്‍ശവും കണ്ടെടുത്ത കത്തില്‍ ഇല്ല. മരണ കാരണം സംബന്ധിച്ച് അന്വഷണത്തില്‍ യാഥാര്‍ഥ്യം പുറത്തു വരട്ടെ.

റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച് ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവാണ്.
സിവില്‍ എക്സൈസ് ഓഫീസറിന് ഒരു വര്‍ഷമാണ് കാലാവധി. മുന്‍കാലങ്ങളില്‍ (2014 വരെ) മൂന്ന് വര്‍ഷമായിരുന്നു കാലാവധി. കാലാവധി കുറച്ചതാണ് മരണകാരണമെങ്കില്‍ അതിന് ഉത്തരവാദി യുഡിഎഫ് ആണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് യൂണിഫോം സര്‍വ്വീസുകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായി ചുരുക്കിയത്. ഇതിനെ തുടര്‍ന്ന് 2014 ന് ശേഷം നോട്ടിഫിക്കേഷന്‍ വന്ന എസ് ഐ, സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, ഫയര്‍മാന്‍ തുടങ്ങി മുഴുവന്‍ യൂണിഫോം സര്‍വ്വീസിലേക്കുള്ള റാങ്ക് ലിസ്റ്റുകളും ഒരു വര്‍ഷമായി നിജപ്പെടുത്തുകയായിരുന്നു. ഇതിന് തൊട്ട് മുമ്പ് അവസാനിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ 2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം പുറത്തിറങ്ങിയ ലിസ്റ്റായിരുന്നു. അതിന് മൂന്ന് വര്‍ഷം കാലാവധി ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ 148 പേര്‍ക്ക് മാത്രമാണ് ആകെ നിയമന ശുപാര്‍ശ നല്‍കിയത്. അതായത് പ്രതിവര്‍ഷം ശരാശരി അമ്പതോളം പേര്‍ക്ക് മാത്രം. അതേസമയം ഈ വര്‍ഷം 72 പേര്‍ക്ക് നിയമനശുപാര്‍ശ നല്‍കി, അതില്‍ ആകെയുള്ള 54ഒഴിവുകളിലേയ്ക്കും നിയമനവും നല്‍കി.

സര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തുകയോ, നിയമനം മുടങ്ങുകയോ ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിയില്ല എന്ന് കഴിഞ്ഞ ദിവസവും ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. നിലവില്‍ ഈ തസ്തികയിലേക്ക്, മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒരു നിയമനവും മുടങ്ങിയിട്ടില്ല.

വസ്തുത ഇതായിരിക്കെ,റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനുള്ള അവസരമായി ഒരു ചെറുപ്പക്കാരന്റെ മരണത്തെ ഉപയോഗിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ ഡി.വൈ.എഫ്.ഐ.യെ ഉപദേശിക്കുന്നുണ്ടായിരുന്നു. എന്തായാലും അങ്ങയുടെ ഉപദേശം സ്വീകരിക്കാന്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ ആലോചിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും ഭരണകാലത്ത് നടന്ന നിയമനങ്ങളേക്കാള്‍ ഗണ്യമായ വര്‍ദ്ധനവാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിട്ടുള്ളത്. രാജ്യത്ത് സ്ഥിരം നിയമനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലോ മറ്റ് സംസ്ഥാനങ്ങളിലോ നാമമാത്രമായ സ്ഥിരം നിയമനങ്ങള്‍ പോലും വര്‍ഷങ്ങളായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൗര്‍ഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ അപക്വവും ബാലിശവുമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

https://www.facebook.com/aarahimofficial/posts/3301886933223811

shortlink

Related Articles

Post Your Comments

Related Articles


Back to top button