KeralaLatest NewsEntertainment

നടന്‍ ഇടവേള ബാബുവിന്റെ മാതാവ് ശാന്ത രാമന്‍ നിര്യാതയായി

നടന്‍ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമന്‍ നിര്യാതയായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമന്‍. ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ ശാന്ത രാമന്റെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ അവരെ കണ്ടെത്തുന്നത്.

പഴമയിലേക്ക് പോയ ഓണ പൂക്കളം, കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് ഉത്രാടപാച്ചില്‍

ഉടന്‍ തന്നെ ഇരിഞ്ഞാലക്കുട കോപ്പറേറ്റിവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്ക് മുനിസിപ്പല്‍ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിലാകും മൃതദേഹം. വൈകീട്ട് 3 മണിക്ക് അവിടെ തന്നെയാകും സംസ്‌കാരം നടക്കുക.

Related Articles

Post Your Comments


Back to top button