Latest NewsKeralaNews

സംസ്ഥാനത്ത് 100 ദിവസത്തേയ്ക്ക് 100 പദ്ധതികള്‍ : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വരും മാസങ്ങളിലും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് 100 ദിവസത്തേയ്ക്ക് 100 പദ്ധതികള്‍ , സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വരം മാസങ്ങളിലും തുടരും. അടുത്ത നൂറുദിവസത്തിനുളളില്‍ നൂറുപദ്ധതികള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100രൂപ കൂട്ടിയതായും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: പിണറായിക്കും പി.എസ്.സിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: കെ.സുരേന്ദ്രന്‍

‘റേഷന്‍ കടകള്‍ വഴി സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസത്തേക്ക് തുടരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. കോവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യം വന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും. കോവിഡ് പരിശോധന പ്രതിദിനം അരലക്ഷം ആക്കും, 10 ഐ ടി ഐകള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങും. 153 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ 100 ദിവസംകൊണ്ട് ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസ് കേന്ദ്രങ്ങള്‍ തുടങ്ങും. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ അടക്കം 11പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോളേജ്, ഹയര്‍സെക്കന്‍ഡറി രംഗത്തെ 1000 തസ്തികകള്‍ സൃഷ്ടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button