KeralaLatest NewsNews

കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം

കൊച്ചി : പൊലീസ് സ്റ്റേഷനിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.  കൊച്ചി ഏലൂർ പൊലീസ് സ്റ്റേഷനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചത്. സ്റ്റേഷനുള്ളിൽ പൊലീസുകാർ ഓണപൂക്കളവുമിട്ടു. ഓണാഘോഷത്തിനിടെ പൊലീസുകാർ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button