Latest NewsNewsSaudi Arabia

സൗദിയിൽ വിമാനയാത്രക്കാരെ ലക്ഷ്യം വെച്ച് വ്യോമാക്രമണം

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ വ്യോമാക്രമണശ്രമം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണ ശ്രമം അറബ് സഖ്യസേന തകര്‍ത്തു. പ്രവാസികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം നടത്തുകയാണെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

Read also: നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ച്ചെ​ന്ന ഇ​ന്ത്യ​യു​ടെ ആ​രോ​പ​ണം തെ​റ്റാണെന്ന് ചൈന

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ സഖ്യസേനയ്ക്ക് കഴിഞ്ഞു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ അറബ് സഖ്യസേന സ്വീകരിക്കുമെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button