KeralaLatest NewsNews

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം : കല്ലേറ് , ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം • തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. പി.എസ്.സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തി വന്ന ഉപവാസ സമര പന്തലിലേക്ക് വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് ഉണ്ടാവുകയും തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ പി.എസ്.സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും കുത്തിയിരുന്നായിരുന്നു . പ്രവര്‍ത്തകര്‍ കസേരകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. സംഭവത്തിന് ഒടുവില്‍ ഷാഫി പറമ്പില്‍, ശബരീനാഥ് അടക്കമുള്ള എം.എല്‍.എമാരെ അറസ്റ്റ് ചെയ്‌ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button