KeralaLatest NewsNews

ഞങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് തെളിഞ്ഞു: വിട്ടുപോയവര്‍ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്ന് ജോസ് കെ മാണി

കോട്ടയം: ഞങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് തെളിഞ്ഞതായി ജോസ് കെ മാണി. . കെ എം മാണി വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുളള തിരിച്ചടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കെ എം മാണിയെപ്പോലും അപമാനിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ക്കെതിരെ നിരന്തരം നടത്തിയിരുന്നത് നുണപ്രചരണങ്ങളായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. ആത്യന്തികമായി സത്യം ജയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയോടെ പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഉയര്‍ന്നു. വിട്ടുപോയവര്‍ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: വെഞ്ഞാറമൂട് കൊലപാതകം: കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ: മന്ത്രി ഇ.പി ജയരാജന്‍

കെ എം മാണിയുടെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്ന ദിവസമാണിത്. ഇനി മുതല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം. വിധി വന്നതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇല്ലാതായി. പി ജെ ജോസഫിന്റേത് ഒരു പാര്‍ട്ടിയല്ലാതായി മാറിയിരിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button