Latest NewsIndiaInternational

കടന്നുകയറ്റം നടത്തിയ ചൈനയ്ക്ക് കയ്യിലുണ്ടായിരുന്നത് കൂടി പോയി, കേന്ദ്രസർക്കാരിന്റെ നിര്‍ദേശം ഇന്ത്യന്‍ സേനയ്ക്ക് ഊർജ്ജം

ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരെ ഇന്ത്യയു ധീരപുത്രന്മാര്‍ തുരത്തുക മാത്രമല്ല, അവര്‍ കൈവശം വച്ചിരുന്ന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി സേന തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ചൈനീസ് അധിനിവേശം എന്നത് ഇന്ത്യയ്ക്ക് ഏറെനാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമേതുമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യം മാറി വരുന്നതാണ് നാം കാണുന്നത്. ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരെ ഇന്ത്യയു ധീരപുത്രന്മാര്‍ തുരത്തുക മാത്രമല്ല, അവര്‍ കൈവശം വച്ചിരുന്ന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി സേന തിരിച്ചുപിടിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തെക്കന്‍ പാംഗോംഗ് സോ തീരത്തുനിന്നും നിയന്ത്രണരേഖ(ലൈന്‍ ഒഫ് ആക്ച്വല്‍ കണ്‍ട്രോള്‍) വരെയുള്ള മുഴുവന്‍ പ്രദേശങ്ങളിലും നിലവില്‍ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ സൈനിക പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ചൈന കൈവശം വച്ചിരിക്കുന്ന തര്‍ക്കപ്രദേശങ്ങളും ഇന്ത്യന്‍ ആര്‍മിയുടെ ഈ പ്രതിരോധ വലയത്തില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലഡാക്കിലെ പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തുള്ള പ്രദേശത്ത് ചൈനീസ് സേന കടന്നുകയ്യറ്റം നടത്തുകയും ഇന്ത്യന്‍ സേന അത് ശക്തമായി ചെറുക്കുകയും ചെയ്തു എന്ന വാര്‍ത്തയാണ് ഇന്നലെ നാം അറിഞ്ഞതെങ്കില്‍ ഇന്നത് ചൈനയുടെ കയ്യില്‍ നിന്നും പൂര്‍ണമായും ഇന്ത്യ തിരിച്ചുപിടിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘യു.എ.ഇ മുസ്ലീം ലോകത്തെ വഞ്ചിച്ചു’ -യു.എ.ഇ – ഇസ്രയേല്‍ സമാധാന കരാറിനെതിരെ ഇറാന്റെ പരമോന്നത നേതാവ്

ഭാവിയില്‍ ചൈനയുടെ കടന്നുകയറ്റങ്ങള്‍ കൂടി തടയുന്നതിനാണ് ഇന്ത്യന്‍ സേന ഈ ഇപ്പോള്‍ ചൈനീസ് സേന നിലകൊള്ളുന്ന പ്രദേശത്തിന്റെ തൊട്ടടുത്ത് വരെ പ്രതിരോധം ഒരുക്കുന്നത്. സാഹചര്യം മുതലെടുത്തുകൊണ്ട് കശ്മീർ എന്ന ലക്ഷ്യവുമായി ചൈനയോട് പരസ്യമായി തന്നെ കൂറ് പുലര്‍ത്തുന്ന പാകിസ്ഥാനും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കടന്നുകയറ്റം നടത്തിയിരുന്നു. നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്ത് ടാങ്കുകളെയും സൈനികരെയും ചൈന വിന്യസിച്ചിരിക്കുന്നത് കൂടുതല്‍ കടന്നുകയറ്റങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടാണെന്ന് മനസിലാക്കികൊണ്ടാണ് ഇന്ത്യ ആഗസ്റ്റ് 29, 30 തീയതികളില്‍ ഈ മറുപണി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button