KeralaLatest NewsNews

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം

കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. മറൈന്‍ ഡ്രൈവില്‍ പ്രഭാതസവാരിക്കിറങ്ങിയ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിയെയാണ് സംഘം മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. അക്രമി സംഘത്തിലെ ഏലൂര്‍ സ്വദേശിയായ ബോവിന്‍ എന്നയുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി. ഏലൂര്‍ സ്വദേശിയായ ബോവിന്‍ ആണ് പിടിയിലായത്. മറ്റ് മൂന്ന് പേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button