Latest NewsNewsIndiaTechnology

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, റീചാര്‍ജുകള്‍ക്ക് ഇനി അധിക ടോക്ക്‌ടൈം, പുതിയ പ്ലാനുകളിങ്ങനെ

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, റീചാര്‍ജുകള്‍ക്ക് ഇനി അധിക ടോക്ക്‌ടൈം ലഭിക്കുന്ന പ്ലാനുകൾ അവതരിപ്പിച്ചു. 20 ശതമാനം വരെ ടോക്ക്‌ടൈം ആനുകൂല്യങ്ങളാണ് ലഭിക്കുക. 2020 ഒക്ടോബര്‍ 6 വരെ മാത്രമേ ഈ ഓഫർ ലഭ്യമാവുകയൊള്ളു. ഞായറാഴ്ചകളിലും ഇത് ലഭ്യമാണ്. 220 രൂപയില്‍ താഴെയുള്ള റീചാര്‍ജുകള്‍ക്ക് ഇതു ബാധകമല്ല.

പുതിയ ഓഫറുകൾ ചുവടെ പറയുന്നു :

220 രൂപ റീചാര്‍ജ് ചെയ്താൽ 240 രൂപ വരെ ടോക്ക്‌ടൈം ലഭിക്കും

500 രൂപയ്ക്ക് 575

1000 രൂപയ്ക്ക് 1100 രൂപ

2000 രൂപയ്ക്ക് 2300

3000 രൂപയ്ക്ക് 3600 രൂപ ടോക്ക്‌ടൈം

100, 110 രൂപ, 150 രൂപ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യഥാക്രമം 100, 110, 150 രൂപ മുഴുവനും ലഭിക്കുന്നതാണ്. 2020 ഓഗസ്റ്റ് 31 മുതല്‍ പിന്‍വലിച്ച പ്ലാന്‍ വൗച്ചര്‍ (പിവി) 429 രൂപയ്ക്ക് പകരം ബിഎസ്എന്‍എല്‍ 429 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) അവതരിപ്പിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button