COVID 19Latest NewsNewsInternational

കോവിഡ് : ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു : മരണസംഖ്യയിലും വർദ്ധന

ന്യൂയോര്‍ക്ക്: ലോകത്താകെ പിടിമുറുക്കി കോവിഡ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,889,876 ആയി വർദ്ധിച്ചു. 860,270 പേർ വൈറസ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 18,182,075 ആയി ഉയർന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,257,256ഉം, മരണസംഖ്യ 188,876ഉം ആയി, 3,496,437 പേര്‍ സുഖം പ്രാപിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ,952,790 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്, 122,681 പേര്‍ മരണമടഞ്ഞു രോഗമുക്തി നേടിയവരുടെ എണ്ണം 3,159,096 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു.

Also read : അമിതപ്രതീക്ഷ വേണ്ട; കോവിഡിനെ തുരത്താൻ ഫലപ്രദമായ വാക്സിൻ ഉടനുണ്ടാവില്ലെന്ന് വിദഗ്ധർ

യുഎഇയിൽ പുതുതായി 574 പേ​ർ​ക്ക് കൂ​ടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70,805 ആയി, മരണസംഖ്യ 384. 560പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 61,491 ആയി ഉയര്‍ന്നു. നിലവില്‍ 8,930 പേരാണ് ചികിത്സയിലുള്ളത്. 83,000 പു​തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button