KeralaLatest NewsNews

തോമസ് ഐസക്കിന്റെ ഹിന്ദു വിരുദ്ധ പരാമർശം : ഗവർണ്ണർക്ക് പരാതി നൽകി

ആലപ്പുഴ • ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ സംസ്ഥാന ഗവർണ്ണർക്ക് പരാതി നൽകി.

ട്വിറ്ററിൽ ഓണാശംസകൾ നേർന്ന മന്ത്രി തോമസ് ഐസക് അതോടൊപ്പം കോടിക്കണക്കിന് ഹിന്ദുക്കൾ ആരാധിക്കുന്ന വാമനമൂർത്തിയെ ചതിയൻ എന്ന രീതിയിൽ പരാമർശം നടത്തിയിരുന്നു.
ശബരിമല വിഷയത്തിലും ഇതേ പോലെ ശരണ ജപത്തെ തെറിജപം എന്ന രീതിയിൽ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. മന്ത്രിയുടെ തുടർച്ചയായ ഹിന്ദു വിരുദ്ധ പരാമർശങ്ങളിലും ഹിന്ദു ആരാധനാ മൂർത്തികളെ അവഹേളിക്കുന്നതിലും പ്രതിഷേധിച്ചാണ് ജി. വിനോദ് കുമാർ സംസ്ഥാന ഗവർണ്ണർക്ക് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button