Latest NewsKeralaNews

ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രം പോലെയാണ് മഅ്ദനിയുടെ അവസ്ഥ: പരിഹാസവുമായി യൂത്ത് ലീഗ്

യുജിസി റെഗുലേഷനിൽ വൈസ് ചാൻസലർക്കു പകരം താത്ക്കാലികമായി ചാർജ് ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സാങ്കേതിക സർവ്വകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവ്വകലാശാലയുടെ പ്രോവൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി – ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ് കൊടുക്കാൻ.
ഗവർണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ് കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചു. അതു തള്ളിക്കളഞ്ഞ് ടെക്‌നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ് കൊടുക്കാൻ ഏകപക്ഷീയമായി തീരൂമാനിച്ചു. ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണറെന്നും അദ്ദേഹം വിമർശിച്ചു.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിനു നിയമ നിർമ്മാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്ന് നമുക്കു നോക്കാം. കേരളം മാത്രമല്ല, തമിഴ്‌നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്‌നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

Read Also: കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷെഹ്ഷാദ് നടത്തിയത് നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button