KeralaLatest News

ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രം പോലെയാണ് മഅ്ദനിയുടെ അവസ്ഥ: പരിഹാസവുമായി യൂത്ത് ലീഗ്

കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅ്ദനിക്കും കുടുംബത്തിനുമെതിരെ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബു. തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നും ഫൈസല്‍ ബാബു പറഞ്ഞു.

സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാനായി കൈരളി ചാനലിലെ ടോക്ക് ഷോയ്ക്ക് നിന്ന് കൊടുത്തതെന്നും ഭർത്താവിന്റെ അവസ്ഥ ആയുധമാക്കുകയായിരുന്നെന്നും ഫൈസൽ ആരോപിച്ചു. ‘ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം. കരിമ്പൂച്ചയില്ല, ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി’, ലീഗിന്റെ പൊതുസമ്മേളനത്തില്‍ ഫൈസല്‍ ബാബു പറഞ്ഞു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രത്തിലേത് പോലെയാണ് മഅ്ദനിയുടെ അവസ്ഥയെന്ന് ഫൈസല്‍ ബാബു പരിഹസിച്ചു.  എന്നാല്‍ തങ്ങളിത് സെലിബ്രേറ്റ് ചെയ്യുകയല്ലെന്നും അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്ലീം ലീഗ് പൊതുസമ്മേളനത്തില്‍ ഫൈസല്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിവെച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button