Latest NewsNewsInternational

സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിനായി രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു, ഒടുവില്‍ 10 ദശലക്ഷം ദിര്‍ഹം പ്രവാസി ഇന്ത്യക്കാരന്

വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ വിജയി ആയത് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ പ്രവാസി. 10 മില്യണ്‍ ദിര്‍ഹമാണ് പ്രവാസിക്ക് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ഗുര്‍പ്രീത് സിംഗ് 067757 എന്ന ലക്കി ടിക്കറ്റ് നമ്പര്‍ വാങ്ങിയത്. പഞ്ചാബില്‍ നിന്നുള്ള 35 കാരന്‍ കഴിഞ്ഞ 32 വര്‍ഷമായി യുഎഇയിലാണ്.

തനിക്ക് മൂന്ന് വയസ്സുള്ളപ്പോളാണ് മാതാപിതാക്കളോടൊപ്പം യുഎഇയില്‍ വന്നിറങ്ങിയതെന്നും അച്ഛന്‍ ഇവിടെ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ വിരമിക്കുകയും പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തതായും താന്‍ ദുബായില്‍ ജോലിചെയ്യുന്നതായും ഗുര്‍പ്രീത് സിംഗ് പറഞ്ഞു. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം ഷാര്‍ജയില്‍ ഒരു- കിടപ്പുമുറിയുള്ള ഫ്‌ലാറ്റിലാണ് ഗുര്‍പ്രീത് താമസിക്കുന്നത്.

തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതശൈലി വാഗ്ദാനം ചെയ്യാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും പണമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ഒരു വീട് വാങ്ങണമെന്ന് എപ്പോഴും ചിന്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. എന്നിട്ട് പ്രായമായ തന്റെ മാതാപിതാക്കളെ ഇവിടെ തിരിച്ചെത്തിച്ച് അവര്‍ക്ക് ഒപ്പം താമസിക്കുന്നണമെന്നാണ് ആഗ്രഹം എന്നും ഗുര്‍പ്രീത് പറഞ്ഞു. ഇതിലൂടെ ആ സ്വപ്‌നം സഫലമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടകര്‍ റാഫിള്‍ വിജയി ആയത് അറിയിച്ചു കൊണ്ട് വിളിച്ചപ്പോള്‍ ഇത് ഒരു തമാശ ആണെന്നാണ് ഐടി മാനേജര്‍ കരുതിയത്. കാരണം രണ്ട് വര്‍ഷത്തിലേറെയായി സിഗ് ബിഗ് ടിക്കറ്റ് റാഫിളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നറുക്കെടുപ്പ് ഗുര്‍പ്രീത് തത്സമയം പിന്തുടര്‍ന്നിരുന്നില്ല. കോവിഡ് കാരണം റാഫിളിന്റെ സമയമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതിനിടയിലാണ് ഉച്ചതിരിഞ്ഞ് ഒരാള്‍ വിളിച്ച്’ നിങ്ങള്‍ക്ക് 10 ദശലക്ഷം ദിര്‍ഹം നേടിയിരിക്കുന്നു ‘എന്ന് പറയുന്നത്.

shortlink

Post Your Comments


Back to top button