KeralaLatest NewsNews

ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം

തിരുവനന്തപുരം : ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. തിരുവനന്തപുരം കരിമഠം കോളനിയിലെ താമസക്കാരായ യൂത്ത് കോൺഗ്രസ് , ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. രാത്രി വൈകിയായിരുന്നു സംഭവം, കോളനിക്കുള്ളിലൂടെ ബൈക്ക് റെയ്സിംഗ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു പോലീസുകാരനും ഇരു വിഭാഗത്തിലെയും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് പൊലീസ് കേസെടുത്തു. അതേസമയം, വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണം സിപിഎം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button