Latest NewsNewsInternational

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ അഗ്നിബാധയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ അഗ്നിബാധ. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്ത്, കുവൈറ്റില്‍ നിന്ന് പാരദ്വീപിലേക്ക് പോവുകയായിരുന്ന കപ്പലില്‍ ഇന്ന് രാവിലെ തീപിടിത്തമുണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കപ്പലില്‍ നിറയെ എണ്ണയുണ്ടായിരുന്നു, വന്‍ തീപിടിത്തമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ നൽകുന്ന വിവരം.

തീ അണയ്ക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഹെലികോപ്ടറും സൈന്യത്തിന്റെ രണ്ട് കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളെ നിയോഗിക്കുമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണമെന്തെന്നുള്ള വിവരവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച്‌ ഐ ഒ സി അധികൃതരുടെ പ്രതികരണം ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button