Latest NewsNewsDevotional

ശിവന്റെ പ്രതിരൂപമായ ശിവലിംഗത്തിന്റെ മാഹാത്മ്യങ്ങൾ

ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്നു പറയുന്നത്. ശിവലിംഗം ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരത്തിലുണ്ട്. ക്ഷേത്രത്തിനുളളില്‍ സ്വയം ഭൂവായോ പ്രതിഷ്ഠിച്ചോ ഉളളവയാണ് ഇളകാത്തവ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇളകുന്നവ.

സൃഷ്ടിയുടെ പ്രതീകമാണ് ശിവലിംഗം. സഗുണമായതു മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും വിഷയമാവുകയുള്ളൂ. ഈയൊരു വിഷമസന്ധിയില്‍ ബ്രഹ്മത്തിനും സൃഷ്ടിക്കും ഇടയിലുള്ള ഉത്ഭവഘട്ടത്തെ സൂചിപ്പിക്കാനായി ഋഷീശ്വരന്മാര്‍ കണ്ടെത്തിയ പ്രതീകമാണ് ശിവലിംഗം. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും ആധാരമായ നിശ്ചലതത്വമാണ് ശിവന്‍. പ്രകൃതി, ചലന കാരണമായ ശക്തിയും. ഈ ശിവശക്‌തൈ്യകൃത്തിന്റെ പ്രതീകമായ ശിവലിംഗത്തെ ഏകാഗ്രഹയോടെ ധ്യാനിക്കുമ്പോള്‍ ആ പരമസത്യം നമ്മളില്‍ ഉണരും. ശിവനും ശക്തിയും രണ്ടല്ല ഒന്നുതന്നെയാണെന്നാണ് ശിവലിംഗം പഠിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button