Latest NewsNewsIndia

കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി: 2021 ലേക്കുള്ള കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസർക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും കലണ്ടറുകളും മറ്റും ഇനി മുതൽ ഡിജിറ്റലായി തയ്യാറാക്കാനാണ് നിർദ്ദേശം. ലോകം സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കാലത്ത് കാര്യക്ഷമവും സാമ്പത്തികമായി മെച്ചപ്പെട്ട രീതി ഡിജിറ്റൽ രൂപമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം.

Read also: ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ: നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്

എക്സ്പെന്റിച്ചർ വിഭാഗം സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വിഭാഗങ്ങളും ഈ ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഫി ടേബിൾ ബുക്കുകൾ, കലണ്ടർ, ഡെസ്ക്ടോപ് കലണ്ടർ, ഡയറി, ആഘോഷ സമയത്തെ ആശംസ കാർഡുകൾ എന്നിവയൊന്നും അച്ചടിക്കേണ്ടെന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button