Latest NewsNewsIndia

പബ്ജി നിരോധിച്ചത് ധോണിയുടെ വിഷമം വര്‍ദ്ധിപ്പിച്ചെന്ന് ആരാധകർ: ട്വിറ്ററിൽ നിറയെ ട്രോളുകൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ പബ്‌ജി നിരോധിച്ചതും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേയും ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ ഇപ്പോൾ ട്വീറ്റുകൾ നിറയുന്നത്. ധോണിയുടെ പബ്ജി പ്രേമം എല്ലാവര്‍ക്കും അറിയുന്നതാണ്. യാത്രകളിലും ഒഴിവുവേളകളിലുമൊക്കെ ധോണി പബ്ജി കളിക്കുന്ന നിരവധി ചിത്രങ്ങള്‍ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ പബ്ജി നിരോധിച്ചത് ധോണിയുടെ വിഷമം വര്‍ദ്ധിപ്പിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Read also: മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണം: എം.വി. ജയരാജൻ

2019 ഏകദിന ലോകകപ്പിന് ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കായി കളിച്ചിരുന്നില്ല. 2020 ആഗസ്റ്റ് 15ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഐപിഎല്ലിനായി യു.എ.ഇയില്‍ ചെന്നൈ ടീമിനൊപ്പം പരിശീലനത്തിലാണ് ധോണി. ചെന്നൈ ക്യാമ്പിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതും സുരേഷ് റെയ്‌ന ഐ.പി.എല്‍ ഉപേക്ഷിച്ചതും ധോണിയെ വിഷമത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button