COVID 19USALatest NewsNewsInternational

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​നു​ള്ള ആ​ഗോ​ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കുമോ ? : നിലപാട് വ്യ​ക്ത​മാ​ക്കി അ​മേ​രി​ക്ക

വാഷിംഗ്‌ടൺ : കോവിഡിനെതിരായ വാക്സിൻ വി​ക​സി​പ്പി​ക്കുന്നതിനായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള ​ആഗോ​ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെന്ന് അമേരിക്ക. കോ​വി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക തു​ട​രും. വൈ​റ്റ് ഹൗ​സ് വ​ക്താ​വ് ജൂ​ഡ് ഡി​യ​ർ പ്ര​സ്താ​വ​ന​യി​ൽ അറിയിച്ചു. സ്വ​യം പിന്മാറുന്നുവെന്ന തീരുമാനത്തിലൂടെ കോ​വി​ഡ് വാ​ക്സി​ൻ ഗ്ലോ​ബ​ൽ ആ​ക്സ​സ് ഫെ​സി​ലി​റ്റി അ​ഥ​വാ കോ​വാ​ക്സ് എ​ന്ന ആ​ഗോ​ള മു​ന്നേ​റ്റ​ത്തി​ൽ പ​ങ്കു​ചേ​രാ​നു​ള്ള 170 രാ​ജ്യ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ളി​ൽ നി​ന്നു​കൂ​ടി​യാ​ണ് അ​മേ​രി​ക്ക പി​ൻ​മാ​റു​ന്ന​ത്

കോ​വി​ഡ് വ്യാ​പ​നവുമായി ബന്ധപ്പെട്ട് ചൈ​നീ​സ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കെതിരെ നേരത്തെ തന്നെ ട്രം​പ് ഭ​ര​ണ​കൂ​ടം വിമർശനവുമായി രംഗത്തെത്തിയിരുന്നു. രോ​ഗ​വ്യാ​പ​ന​ത്തെ പോ​ലും മ​റ​ച്ചു​വെ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മെന്നും വൈറ്റ് ഹൗ​സ് ആ​രോ​പിച്ചിരുന്നു. ഇ​തേ കാ​ര​ണ​ത്താ​ലാ​ണ് ആ​ഗോ​ള സം​രം​ഭ​ത്തി​ൽ​നി​ന്നും അ​മേ​രി​ക്ക പുറത്തേയ്ക്ക് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button