KeralaLatest NewsNews

‘കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല വ്യാജനാണ്’; മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍.  മുഖ്യമന്ത്രിക്ക് രാജിവയ്ക്കാന്‍ പറ്റിയ ദിവസം ഇന്നാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞതിനെ പിന്നാലെയാണ് ആരോപണവുമായി സന്ദീപ് എത്തിയത്.

നിര്‍ണായ ഫയലുകളിലും മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 2 ന് അമേരിക്കയിലെ മയോ ക്ലീനിക്കില്‍ ചികില്‍സയ്ക്ക് പോയെന്നും എന്നാല്‍ 9 ന് സെക്രട്ടറിയേറ്റിലുള്ള അപ്രധാന ഫയില്‍ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി ആണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഫയലിലെ ഒപ്പ് ഡിജിറ്റല്‍ അല്ലെന്നും വെളിപ്പെടുത്തല്‍. ഉയര്‍ത്തുന്നത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നവര്‍ സെക്രട്ടറിയേറ്റിലുണ്ടെന്ന ചര്‍ച്ചയാണ്. ഈ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത് മൂന്നിന് മാത്രം. അതായത് മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷമാണ് ഫയല്‍ ഓഫീസില്‍ എത്തിയത്. ഈ ഫയലാണ് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ഒപ്പിട്ടതായി രേഖകളിലുള്ളത്.

കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല വ്യാജനാണെന്നും സന്ദീപ് ആരോപിക്കുന്നു, തെളിവുകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ബി.ജെപി വ്യക്താവിന്റെ പത്ര സമ്മേളനം. മുഖ്യമന്ത്രിക്ക് ഈ ഭരണ സംവിധാനത്തെ കുറിച്ച്‌ ഒന്നും അറിയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. അദ്ദേഹമാണോ ഈ വ്യാജ ഒപ്പുകള്‍ക്ക് പിന്നിലെന്ന് പരിശോധിക്കണം.

Read Also : ബി.ജെ.പി എം.എല്‍.എയെ ബാന്‍ ചെയ്ത് ഫേസ്ബുക്ക്‌

അങ്ങനെയെങ്കില്‍ സ്വപ്നയും ശിവശങ്കരനും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം നടത്തുന്നത്. 2018 സെപ്റ്റംമ്ബറില്‍ മുഖ്യമന്ത്രിക്കായി വ്യാജ ഒപ്പിട്ടു. സെപ്റ്റംബറിലെ ഫയലില്‍ ആരാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടണമെന്നും. ഫയിലിലുള്ളത് ഡിജിറ്റല്‍ ഒപ്പല്ലന്ന് വ്യക്തമായി കഴിഞ്ഞതായും സന്ദീപ് വാര്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button