Latest NewsKeralaNews

ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; കണ്ണൂരില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്താണ് സ്ഫോടനം ഉണ്ടായത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

കണ്ണുകൾക്കും കൈകൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽബോംബുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകരാണോ എന്ന് വ്യക്തമല്ല. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button