Latest NewsKeralaNews

ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ​​​കെ എത്തിയ 9,10,684 പേരിൽ 5,62,693 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് എ​​​ത്തി​​​യ​​​താ​​​ണ്. വി​​​ദേ​​​ശ​​​ത്തുനി​​​ന്ന് 3,47,991 പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഓണക്കാലം കഴിഞ്ഞുള്ള രണ്ടാഴ്ച അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്‌ഡോൺ ഇളവുകള്‍ വന്നതോടെ തിരക്ക് വര്‍ധിച്ചു. ഇളവുകളോടെപ്പം വ്യക്തിപരമായ ജാഗ്രത അനിവാര്യമാണ്. രോഗ പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി മാറേണ്ടതുണ്ട്. ജാഗ്രത എന്നത് സോഷ്യല്‍ വാക്‌സിന്‍ എന്ന രീതിയില്‍ തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button