KeralaLatest NewsNews

കോൺ​ഗ്രസ് വനിതാ നേതാവിന്റെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ് ;ലീനയുടെ മകൻ അറസ്റ്റിൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. നിഖിൽ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നും അക്രമികൾ രക്ഷപ്പെട്ടു എന്നായിരുന്നു വിശദീകരണം. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തിൽ സാരമായ പരുക്ക് പറ്റിയിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം.

Read Also :  ‘കാണുന്നവരൊക്കെ മുസ്ലീം ലീഗിന്റെ ചങ്ങാതിമാരല്ല,ഞങ്ങൾക്ക് യുഡിഎഫ് മാത്രമാണ് ചങ്ങാതിയായിട്ടുള്ളത്’ ; പി.കെ കുഞ്ഞാലിക്കുട്ടി

വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണെന്നായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം. ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തൻ്റെ വീടും ആക്രമിച്ചു എന്നാണ് ലീനയും പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button