COVID 19Latest NewsNewsIndia

കേസുകള്‍ താഴും മുന്‍പ് വരും മാസങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടും: മുന്നറിയിപ്പുമായി എയിംസ് ഡയറക്‌ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ 2021ലും തുടരുമെന്ന സൂചനയുമായി എയിംസ് ഡയറക്‌ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. അടുത്ത വര്‍ഷം ആദ്യ കുറച്ച്‌ നാളുകളില്‍ കൂടി രോഗം രാജ്യത്ത് നിലനില്‍ക്കാനാണ് സാധ്യത. കേസുകള്‍ താഴും മുന്‍പ് വരും മാസങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ജനസംഖ്യ അനുസരിച്ച്‌ വരുംമാസങ്ങളില്‍ ഇനിയും കൂടും. വലിയ എണ്ണമായിരിക്കും വരും മാസങ്ങളില്‍ ആകെ രോഗികളുടെ എണ്ണം ഉണ്ടാകുക. എന്നാല്‍ പത്ത് ലക്ഷം പേരില്‍ ആകെ രോഗികളുടെ എണ്ണമെടുത്താല്‍ ഇന്ത്യയില്‍ അത് വളരെ കുറവായിരിക്കുന്നതായി കാണാമെന്നും രണ്‍ദീപ് ഗുലേരിയ പറയുന്നു.

Read also: ഇന്ത്യന്‍ സ്ത്രീകൾക്ക് ആകര്‍ഷണീയതയും ലൈംഗികതയില്ല: ഒരു മൃഗത്തെ പോലുള്ള ഭംഗി പോലുമില്ല: ഇന്ദിരാ ഗാന്ധി പോലും എന്നെ ഓഫാക്കി കളഞ്ഞു: ഇന്ത്യാക്കാരെ അപമാനിക്കുന്ന റിച്ചാര്‍ഡ്സ് നിക്സന്റെ ഓഡിയോ പുറത്ത്

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് അതീവ ജാഗ്രത പുലര്‍ത്തിയ പലരും ഇപ്പോള്‍ അതിനോടുള‌ള ഗൗരവം നഷ്‌ടപ്പെടുത്തി. ഡല്‍ഹി പോലുള‌ള നഗരങ്ങളില്‍ കൊവിഡിന്റെ രണ്ടാംഘട്ട വരവാണ് ഇപ്പോള്‍ കാണുന്നത്. രോഗികളുടെ എണ്ണം കൂടാന്‍ കാരണമായി മ‌റ്റൊരു കാരണമുള‌ളത് രോഗ പരിശോധനയില്‍ വന്ന കൂടുതലാണ്. സീറോ സര്‍വേയില്‍ ഡല്‍ഹിയിലെ 70 ശതമാനം ജനങ്ങളും കൊവിഡ് രോഗബാധയുണ്ടാകാവുന്ന സ്ഥിതിയിലാണെന്നാണ് കാണുന്നതെന്നും ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button