KeralaLatest NewsNews

ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു . സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. കരിപ്പൂരിലാണ് സംഭവം.ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറുപ്പിച്ചതിനു ശേഷം ആ കാറില്‍ തന്നെയാണ് ഫസല്‍ രക്ഷപ്പെട്ടത് . അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്.

Read Also : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം : സര്‍ക്കാറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച… ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി… മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറല്‍

അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുളള കാറിലാണ് സ്വര്‍ണം കടത്തിയത്.

സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തുവച്ച് ഡിആര്‍ഐ സംഘം ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞത്. തടഞ്ഞതിന് പിന്നാലെ ഇവരെ തട്ടിത്തെറിപ്പിച്ച് വാഹനം മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന നാല് പേരില്‍ രണ്ട് പേരെ മാത്രമായിരുന്നു പിടികൂടാനായത്. സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button