KeralaLatest NewsNews

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിതം കരുപിടിപ്പിയ്ക്കാനായി ആരംഭിച്ച ഒരു സംരംഭത്തിന്റെ കടയ്ക്കലില്‍ കത്തിവെച്ച രാഷ്ട്രീയക്കാരെ കുറിച്ച് ജമാല്‍ എന്ന യുവാവിന്റെ വൈകാരിക കുറിപ്പ്

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിതം കരുപിടിപ്പിയ്ക്കാനായി ആരംഭിച്ച ഒരു സംരംഭത്തിന്റെ കടയ്ക്കലില്‍ കത്തിവെച്ച രാഷ്ട്രീയക്കാരെ കുറിച്ച് ജമാല്‍ എന്ന യുവാവിന്റെ വൈകാരിക കുറിപ്പ്

എന്റെ പേര് ജമാല്‍

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്നു ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചു ,ഒരു പാട് നടന്നു, അന്വേഷണത്തിനൊടുവില്‍ നിലമ്പൂരിനടുത്ത് poultry waste വളമാക്കുന്ന ഒരു യൂണിറ്റ് , ചെയ്യാന്‍ തീരുമാനിക്കുകയും അതിനുള്ള പ്ലാന്‍ തയാറാക്കുകയും ചെയ്തു, പഞ്ചായത്ത് ,പൊല്യൂഷന്‍ ,ഹെല്‍ത്ത് ,തുടങ്ങി എല്ലാ കടമ്പകളും താണ്ടി പേപ്പറുകള്‍ കരസ്ഥമാക്കി ,

സ്ഥലം ലീസിനു എടുത്ത് 16 ഏക്കര്‍ പറമ്പില്‍ റോഡ് വെട്ടി ,സൈറ്റ് നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടു,മെഷീനറി പലതും ഓര്‍ഡര്‍ ചെയ്തു ചിലത് എത്തിച്ചേരുകയും ചെയ്തു .
അപ്പൊ ദാ വരുന്നു നമ്മുടെ നാടിന്റെ നന്മ മരങ്ങളായ സമരക്കാര്‍ , മോശം പറയരുതല്ലോ എല്ലാരുമുണ്ട് കേട്ടോ ,കമ്പനി പണി തുടങ്ങുമ്പോള്‍ വലിയ തുക ചാരിറ്റിയിലേക്ക് സംഭാവന വാങ്ങിയ ടീം ആണ് ആദ്യം മാര്‍ച്ചു നടത്തി കൊടി കുത്തിയത് . കഴിവിന്റെ പരമാവധി സംസാരിച്ചു ,അപേക്ഷിച്ചു ,ദയനീയമായ അവസ്ഥ വിശദീകരിച്ചു …. ആരോട് ??

കമ്പനി ഓപ്പറേഷന്‍ തുടങ്ങി ഈ സമരം നടത്തുകയാണെങ്കില്‍ അതിനൊരു ന്യായമുണ്ട്.
ഇത് പില്ലര്‍ പൊങ്ങുമ്പോഴേയ്ക്കും സമരമായി …അവര്‍ പരസ്പരം പറഞ്ഞത് ,കമ്പനിക്കാര്‍ നല്ല പൈസ ഉള്ള ടീം ആണ് അവര്‍ക്കൊരു പ്രശ്‌നവുമില്ലാന്നു .

22 കൊല്ലം ഗള്‍ഫില്‍ നിന്ന് ആകെ ബാക്കിയായത് മുഴുവന്‍ അവിടെ മണ്ണില്‍ കിടക്കുന്നു എന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍ ….എന്തായാലും ആ പദ്ധതി ഞങ്ങള്‍ ഉപേക്ഷിച്ചു

ആ സ്ഥലവും പില്ലറുകളും ഒരു സ്മാരകമായി അവിടെ നില്‍ക്കട്ടെ പദ്ധതിക്ക് വേണ്ടി കൊണ്ട് വന്ന ഒരു മെഷിന്‍ ഇവിടെ ഷെഡില്‍ ഇരിക്കുന്നുണ്ട് പാക്ക് പൊട്ടിച്ചിട്ടില്ല അതൊന്നു വില്‍ക്കാന്‍ സഹായിച്ചാല്‍ മുങ്ങി താഴുന്നവന് ഒരു കയര്‍ കിട്ടുന്നത് പോലെയാകും

NB: ഗള്‍ഫില്‍ നിന്ന് ഓടി വന്നു നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ നില്‍ക്കണ്ട
ഒന്നുകില്‍ ഉദ്യോഗസ്ഥര്‍ ,അല്ലങ്കില്‍ രാഷ്ട്രീയക്കാര്‍ നിങ്ങളെ ഒന്നും ചെയ്യാന്‍ അനുവദിക്കില്ല .

പദ്ധതി അവിടെ തന്നെ തുടങ്ങാന്‍ സഹായിക്കാം , വേറെ സ്ഥലത്തേക്ക് മാറ്റാം എന്നൊന്നും പറഞ്ഞു ആരും വിളിക്കരുത് , സഹതാപം ആവശ്യമില്ല

ഈ മെഷീന്‍ ആവശ്യമുള്ളവര്‍ മാത്രം വിളിക്കുക

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button