Life Style

മീന്‍ കഴിയ്ക്കാം… ആരോഗ്യം നിലനിര്‍ത്താം

മീന്‍ കഴിയ്ക്കാം… ആരോഗ്യം നിലനിര്‍ത്താം

മീന്‍ കഴിക്കുന്‌പോള്‍അറിയേണ്ടത്…മീന്‍ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകള്‍ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം.

മീന്‍ ഹൃദയത്തിനു കൂട്ടാകുന്നത് എങ്ങനെ

കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്‌ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.

ആഴ്ചയില്‍ രണ്ട ു തവണ മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. ഇക്കാര്യത്തില്‍ സന്ദേഹമുള്ളവര്‍ കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീന്‍ കഴിക്കുന്നതും അമിതഭാരം കുറയ്ക്കാന് സഹായകമെന്നു ഗവേഷകര്‍.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ

മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. പ്രായമായവരിലുണ്ടാകുന്ന ഓര്‍മക്കുറവിനും പ്രതിവിധിയെന്നു ഗവേഷകര്‍. കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഫലപ്രദം.

മീന്‍ കഴിച്ചാല്‍ സൗന്ദര്യം കൂടുമോ

ചര്‍മത്തിന്റെ ആരോഗ്യസംരക്ഷണത്തിനും മീന്‍ ഗുണപ്രദം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ മീനിലടങ്ങിയിരിക്കുന്ന ഇപിഎ സഹായകം. സൂര്യാതപത്തില്‍ നിന്നു ചര്‍മത്തിനു സംരക്ഷണമേകുന്നു. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷന്‍, അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായി ഗവേഷകര്‍. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീനെണ്ണ വന്ധ്യത കുറയ്ക്കാന്‍ ഫലപ്രദമെന്നു പഠനങ്ങള്‍.

ഉണക്കമീന്‍ പതിവായി കഴിക്കാമോ

ഉണക്കമീനില്‍ ഉപ്പിന്റെ അംശം കൂടുതലായതിനാല്‍ അതു പതിവായി കഴിക്കുന്നത് ഗുണകരമല്ലെന്ന് ആരോഗ്യവിദഗ്ധര്‍. ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പഴകിയതും ചീഞ്ഞതുമായ മീനും ആരോഗ്യത്തിനു ഗുണകരമല്ല.

ഗര്‍ഭിണികള്‍ മീന്‍ കഴിക്കുന്‌പോള്‍..

ഗര്‍ഭാവസ്ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു; ഒമേഗ 3 ഫാറ്റി ആസിഡുകളും.

എല്ലുകളുടെ കരുത്തിന് സഹായകമാണോ

ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മീനിലുള്ള ഫാറ്റി ആസിഡുകള്‍ കുറയ്ക്കുന്നതായി ഗവേഷകര്‍. സന്ധിവാതം മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുന്നതിന് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഇജിഎ എന്നിവ ഫലപ്രദമെന്നു പഠനങ്ങള്‍. മീന്‍ കഴിക്കുന്നത്്് കുട്ടികളിലെ
ആസ്ത്മ സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍.

കാന്‍സര്‍ സാധ്യത കുറയ്ക്കുമോ

മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button